കോഴിക്കോട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംങിന്റെ പേരിൽ മർദ്ദിച്ചതായി പരാതി. കൊടുവള്ളി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി റാഗിംങിന്റെ പേരിൽ ഇരുപതോളം പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി.
………………….
കേരള സര്‍വകലാശാല സെനറ്റിലേക്ക്. പുതിയ അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി .ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കാണ് നിര്‍ദേശം.
………………….
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.
………………….
കാസർകോട് പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്നുവീണ് അപകടം. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പത് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.
………………….
കണ്ണൂർ മാടായി കോളജിൽ സംഘർഷം. എസ്എഫ്ഐ – കെഎസ് യു പ്രവർത്തകർ ഏറ്റുമുട്ടി. എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് സംഘർഷം ഉണ്ടായത്.
………………….
പാലക്കാട് വിത്തനശ്ശേരിയിൽ മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു .നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്.
………………….
ടിക്കറ്റ് എടുത്തില്ല എന്ന കാരണത്താൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർ യാത്രക്കാരന്റെ കരണത്തടിച്ചു. കൊല്ലം ഏഴുകോണിലാണ് സംഭവം.
………………….
കനത്ത മഴയിൽ പ്രധാന റോഡുകളിലും പാർപ്പിട മേഖലകളിലും വെള്ളം കയറിയതോടെ ബെംഗളൂരുവിലെ ജനജീവിതം ദുരിതത്തിലായി. അടിപ്പാതകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതം നിരോധിച്ചു.
………………….
വികൃതി കാണിച്ച കുഞ്ഞുങ്ങളെ മുഖംമൂടി ധരിച്ച് ഡേ കെയര്‍ ജീവനക്കാര്‍ ഭയപ്പെടുത്തുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയതിന് പിന്നാലെ മിസിസ്സിപ്പിയിലെ ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെ നടപടി. മിസിസ്സിപ്പിയിലെ ലിറ്റില്‍ ബ്ലേസിംഗ് ഡേ കെയറിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി.
………………….
ദുബൈയിലേക്ക് വന്ന യാത്രക്കാരന്റെ ലഗേജില്‍ നിന്ന് 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് കഞ്ചാവ് കടത്താനുള്ള യാത്രക്കാരന്റെ ശ്രമം പരാജയപ്പെട്ടത്.