യു എ ഈ : അജ്മാനിൽ തിരക്കേറിയ ഹൈവേയിൽ എതിർദിശയിൽ വാഹനമോടിക്കുകയും ഇന്റേണൽ റോഡിൽ സ്റ്റണ്ട് പ്രകടനം നടത്തുകയും ചെയ്ത വാഹനയാത്രികനെ രണ്ട് മണിക്കൂറിനുള്ളിൽ പിടികൂടി അജ്മാൻ പോലീസ്.ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയതിനെതുടർന്നായിരുന്നു അറസ്റ്റ്.
യാത്രികൻ വാഹനത്തിൽ നടത്തിയ അഭ്യാസങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനമോടിക്കുന്നയാളുടെ വീഡിയോ പോലീസ് പങ്കുവെച്ചിട്ടുണ്ട് . അതോടൊപ്പം പോലീസ് ഫോഴ്‌സ് നിരീക്ഷണ ക്യാമറയിൽ യാത്രികന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യുന്നതടക്കമുള്ള ഫൂട്ടേജും കാണിക്കുന്നുണ്ട്.