ചെങ്ങനാശേരി കറുകച്ചാലിൽ പോലീസ് സ്റ്റേഷനുമുന്നിൽ പെൺകുട്ടിക്ക് കുത്തേറ്റു.സംഭവത്തെ തുടർന്ന് മുൻപ് പെൺകുട്ടിയുടെ സുഹൃത്തായിരുന്ന പാമ്പാടിക്കടുത്ത് പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ്കസ്റ്റഡിയിലെടുത്തു.
……………………….
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവുമൂലം യുവതി മരിച്ചെന്ന് ആരോപണം. പനി മൂലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കൂടരഞ്ഞി സ്വദേശി ബിന്ദുവിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
……………………….
3.യുഎസിലെ ന്യൂയോർക്കിൽ നടന്ന മിസ് ശ്രീലങ്ക സൗന്ദര്യമൽസരത്തിന് ശേഷം വേദിക്ക് പുറത്ത് കൂട്ടത്തല്ല്. മൽസര ശേഷം നടന്ന പാർ്ട്ടിയിൽ ഒരുകൂട്ടം ആളുകളുണ്ടാക്കിയ സംഘർഷമാണ് കൂട്ടത്തല്ലിൽ കലാശിച്ച്ത്.
……………………….
ഭാര്യയെ കാറിടിപ്പിച്ച് വീഴ്ത്തിയ ബോളിബുഡ് നിർമാതാവ് കമാൽ കിഷോർ മിശ്രയ്ക്കെതിരെ കേസ്. ഒരു സ്ത്രീക്കൊപ്പം കമാൽ കാറിലിരിക്കുന്നത് കണ്ട ഭാര്യ അതു ചോദ്യം ചെയ്തപ്പോൾ അവരെ ഇടിച്ചുവീഴ്തതി കാർ കയറ്റുകയായിരുന്നു.
……………………….
പാലക്കാട് കാടാംകോട് ഫ്ളാറ്റിൽ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി. നെന്മാറ സ്വദേശി സുനിതയാണ് മരിച്ചത്.
……………………….
ലോകത്തെ ഏറ്റവും സുരക്ഷ കുറഞ രാജ്യമായി അപഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണം പിടിച ശേഷം അനിയന്ത്രിതമായി മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഗാലപ്പിന്റെ ലോ ആൻഡ് ഓർഡർ സൂചികയിൽ അഫ്ഗാനിസ്ഥാൻ ഒന്നാമതായത്.
……………………….
അശ്ലീല വീഡിയോകൾ കാണരുതെന്ന വൈദികരെയും കന്യാസ്ത്രീകളെയും ഉപദേശിച്ച് ഫ്രാൻസിസ് മാർപാപ്പ്.വത്തിക്കാനിലെ പരിപാടിയിലാണ് മാർപ്പാപ്പയുടെ പ്രതികരണം.
……………………….
ചെന്നൈയിൽ തെരുവുവിളക്ക് കാലിൽനിന്ന് േേഷാക്കേറ്റ്് 34 കാരൻ മരിച്ചു. റോഡ് മുറിച്ചു കടുക്കുന്നതിനിടെയ സോഫ്റ്റെയർ എൻിജിനീയറായ എസ് ഇളവരശന് ഷോക്കേറ്റത്.
……………………….
കിഴക്കൻ യുക്രൈനിലെ ബക്ക്മുത്ത് പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമം കിറുക്കൻ നീക്കമെന്ന് യുക്രൈൻ പ്രസിഡൻര് വ്ളാഡിമിർ സെലൻസ്കി. അർട്ടിലറി ആക്രമണത്തിലൂടെആയിരക്കണക്കിന് പേരാണ് അവിടെ മരിക്കുന്നതെന്ന് സെലൻസ്കി.