ദുബായ് : സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ മെട്രോ ഗതാഗത തടസം ഒരു മണിക്കൂറിൽ പുനക്രമീകരിച്ച് ദുബായ് ആർ ടി എ. ഇന്ന് രാവിലെ 10 മണിയോടെയാണ് ദുബായ് മെട്രോ ഗതാഗതം തടസ്സപ്പെട്ടത് . മെട്രോ റെഡ് ലൈനിൽ ഡിഎംസിസി സ്റ്റേഷനും ജബൽ അലി സ്റ്റേഷനും ഇടയിലാണ് തകരാർ സംഭവിച്ചത്. എന്നാല്‍ ഒരുമണിക്കൂറിനുള്ളിൽ പ്രശ്‍നം പരിഹരിച്ച് സര്‍വീസുകള്‍ പുനഃരാരംഭിച്ചു. മെട്രോയിൽ ചില സാങ്കേതിക തകരാറുകളായിരുന്നുവെന്നും ഇത് പരിഹരിച്ചുവെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി ട്വീറ്റ് ചെയ്തു.
സാങ്കേതിക തകരാർ, ദുബായ് മെട്രോ ഗതാഗതം തടസ്സപ്പെട്ടു ; ഒരു മണിക്കൂറിൽ പുനക്രമീകരിച്ച് ആർ ടി എ
