ലണ്ടനിൽ വൈദികന് നേരെ ആക്രമണം ; ഇരുപതുകാരൻ അറസ്റ്റിൽ

ലണ്ടന്‍ : അയര്‍ലന്‍ഡില്‍ മലയാളി വൈദികന് നേരെ ആക്രമണം. വാട്ടര്‍ഫോര്‍ഡിലാണ് സംഭവം. വൈദികന്റെ താമസ സഥലത്തെത്തി ഇരുപതുകാരൻ കുത്തുകയായിരുന്നു. വാട്ടര്‍ഫോര്‍ഡ് ജനറല്‍ ആശുപത്രിയിലെ മലയാളി വൈദികന്‍ ഫാദര്‍ ബോബിറ്റ് തോമസിനാണ് അക്രമിയുടെ കുത്തേറ്റത്. പരിക്കേറ്റ ഫാ. ബോബിറ്റ് തോമസ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ചയാണ് ആക്രമണം ഉണ്ടായത്. വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദികന്‍റെ താമസസ്ഥലത്താണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഇരുപതുകാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. വയനാട് മാനന്തവാടി സ്വദേശിയാണ് ഫാ. ബോബിറ്റ്.

Leave a Reply

Your email address will not be published. Required fields are marked *