ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളായ കമല്‍ ഹാസന് അറുപത്തിയെട്ടാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍ രംഗത്ത്. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനും കമലാ ഹാസന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തി.
“സമാനതകളില്ലാത്ത കലാകാരനായ നിങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. താങ്കളുടെ ജനാധിപത്യവും മതേതരവുമായ അചഞ്ചലമായ മൂല്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ആയുരാരോഗ്യ സൗഖ്യത്തോടെ വര്‍ഷങ്ങളോളം സുഖമായിരിക്കട്ടെ’ മുഖ്യമന്ത്രി പിണറായി വിജയന്‍ കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
തമിഴ് സിനിമയുടെ ഉലകനായകന് പിറന്നാളാശംസകളുമായി സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ ലാല്‍, മമ്മൂട്ടി എന്നിവര്‍ നേരത്തെ തന്നെ പിറന്നാളാശംസകള്‍ നേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് മുഖമന്ത്രി പിണറായി വിജയനും പിറന്നാളാശംസയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി കമല്‍ ഹാസന് പിറന്നാളാശംസ നേര്‍ന്നത്.
Happy birthday dear @ikamalhaasan. As an unparalleled artist, you continue to amaze us. Your unwavering adherence to democratic and secular values inspire us. Wish you many more years of happiness and health. pic.twitter.com/5yp1tD42J7
— Pinarayi Vijayan (@pinarayivijayan) November 7, 2022