നേപ്പാളിൽ ഭൂചലനം; ആറു മരണം റിപ്പോർട്ടു ചെയ്തു

നേപ്പാളിൽ വൻ ഭൂചലനം. ബുധനാഴ്ച പുലർച്ചെ 1.57ന് ആണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദോത്തി ജില്ലയിൽ വീട് തകർന്ന് ആറു പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. നേപ്പാളിലെ ഭൂലചനത്തിനു പിന്നാലെ ഇന്ത്യയിലെ ‍ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടർചലനങ്ങളുണ്ടായി. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് ഭൂമി കുലുങ്ങിയത്. ഏകദേശം 10 സെക്കൻഡോളം നീണ്ടു നിന്നതായി നിരവധിപ്പേർ ട്വീറ്റ് ചെയ്തു. നേപ്പാൾ അതിർത്തിയോടു ചേർന്ന ഉത്തരാഖണ്ഡിലെ പിത്തോർഗഡ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

24 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ചൊവ്വാഴ്ച രാവിലെ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായിരുന്നു. തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്നു 155 കിലോമീറ്റർ വടക്കുകിഴക്കു മാറിയാണ് ചലനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *