വാർത്തകൾ ഒറ്റനോട്ടത്തിൽ

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

………………………..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ദേശീയ വക്താവുമായ സാകേത് ഗോഖലെയെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനില്‍ നിന്നും കഴിഞ്ഞദിവസം രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.

………………………..

കുസാറ്റ് പ്രൊഫസര്‍ നിയനമത്തില്‍ ക്രമക്കേടെന്ന് പരാതി. എംജി പിവിസിയുടെ ഭാര്യ കെ ഉഷയുടെ നിയമനത്തിന് എതിരെയാണ് പരാതി. ഉഷയെ പ്രൊഫസറായി നിയമിച്ചത് ചട്ടം ലംഘിച്ചെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്‍റെ ആരോപണം.

………………………..

സംസ്ഥാനം മുമ്പെങ്ങും അഭിമുഖീകരിക്കാത്ത വിധമുള്ള സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. പ്രതിസന്ധിക്ക് അതിന് ആധാരമായ ഘടകങ്ങൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ളതാണെന്നും പറഞ്ഞു.

………………………..

64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം സമാപിച്ചപ്പോൾ കിരീടം നേടി പാലക്കാട്. 32 സ്വർണ്ണമുൾപ്പെടെ 269 പോയന്റ് നേടിയ എതിരാളികളെ ബഹുദൂരം മുന്നിലാക്കിയാണ് പാലക്കാട് കിരീടം ചൂടിയത്.

………………………..

കണ്ണംപടിയിൽ ആദിവാസി യുവാവ് സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ വനപാലകർക്കെതിരെ പോലീസ് കേസെടുത്തു. ഫോറസ്റ്റർ അനിൽകുമാർ അടക്കം 13 ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്. ഡി.എഫ്.ഒ. ബി. രാഹുലിനേയും കേസിൽ പ്രതിചേർത്തു.

………………………..

ഹിഗ്വിറ്റ വിവാദം കോടതി കയറുന്നു. ഇന്ന് ഫിലിം ചേംബർ വിളിച്ചുചേർത്ത യോഗത്തിൽ സമവായമുണ്ടായില്ല. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം സംവിധായകൻ ഹേമന്ത് ജി നായർ അംഗീകരിച്ചില്ല. ഇതോടെ വിലക്കുമായി മുന്നോട്ടെന്ന് ഫിലിം ചേംബർ വ്യക്തമാക്കി.

………………………..

വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ച് ഇന്തൊനീഷ്യ. ഇതുസംബന്ധിച്ച പുതിയ നിയമം ഇന്തൊനീഷ്യൻ പാർലമെന്റ് അംഗീകരിച്ചു. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാം. അതേസമയം, പുതിയ നിയമം വിനോദ സഞ്ചാര വ്യവസായത്തെ ബാധിക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

………………………..

നിയോം നഗരത്തിലെ ആദ്യ ആഢംബര ദ്വീപ് പദ്ധതി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും നിയോം ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് സൽമാൻ പ്രഖ്യാപിച്ചു. ചെങ്കടലിലേക്കുള്ള പ്രധാന കവാടമായ ‘സിന്ദാല’ ദ്വീപിനെയാണ് ആഡംബര സൗകര്യങ്ങളോടെ അണിയിച്ചൊരുക്കുക.

………………………..

Leave a Reply

Your email address will not be published. Required fields are marked *