കേരളത്തിൽ വിലക്കയറ്റം ഇല്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ നിയമസഭയില്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായി പച്ചക്കറി വില വായിച്ചായിരുന്നു മന്ത്രിയുടെ പ്രതിരോധം.
അതേസമയം, മന്ത്രി അറിയിച്ചതിനെക്കാള്‍ അധികമാണ് പൊതുവിപണിയിലെ വിലയെന്ന് നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടിസിനെ പരിഹസിച്ച ഭക്ഷ്യമന്ത്രി പച്ചക്കറി ഇനങ്ങളുടെ വില സഭയെ അറിയിച്ചു.
ഭക്ഷ്യമന്ത്രിയെ ഏതോ വെള്ളരിക്കാപ്പട്ടണത്തിലെ മന്ത്രിയെന്ന് പരിഹസിച്ച പ്രതിപക്ഷം, കുതിച്ചുയര്‍ന്ന അരിവിലയും സഭയില്‍ ഉയര്‍ത്തി. ആന്ധ്ര അരി എവിടെയെന്നും പ്രതിപക്ഷം ചോദിച്ചു. പൊതുവിപണിയില്‍ ഭക്ഷ്യസ്തുക്കള്‍ക്ക് വില കുതിച്ചുയരുമ്പോള്‍ വിപണി ഇടപെടല്‍ ഇല്ലെന്നതാണ് വാസ്തവമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.