വാർത്തകൾ ചുരുക്കത്തിൽ

മഹാരാഷ്ട്രയിൽനിന്നു തട്ടിയെടുത്ത വികസന പദ്ധതികൾ കാരണമാണു ബിജെപി ഗുജറാത്തിൽ ജയിച്ചതെന്നു ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ആരോപിച്ചു.ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണു മഹാരാഷ്ട്ര തയാറാക്കിയ പദ്ധതികൾ പതിയെ ഗുജറാത്ത് സ്വന്തമാക്കുകയാണെന്ന് ശിവസേന സംശയമുയർത്തിയത്. ‘

…………………………

നെറ്റ്ഫ്‌ലിക്സിന്റെ ജനപ്രിയ ഷോയായ ‘ഇന്ത്യൻ മാച്ച് മേക്കിങ്ങിൽ’ പ്രത്യക്ഷപ്പെട്ട ഇന്ത്യയിൽ നിന്നുള്ള എൻജിനീയർ സുർഭി ഗുപ്തയും ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ കഴിഞ്ഞ മാസം പിരിച്ചുവിട്ട ആയിരക്കണക്കിന് ജീവനക്കാരിൽ ഉൾപ്പെടുന്നുവെന്ന് ബിബിസി . 2009 മുതൽ യുഎസിൽ താമസിക്കുന്ന സുർഭി ഗുപ്ത മെറ്റയിൽ പ്രൊഡക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു.

………………………………

ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോർട്ട് യുഎഇയുടേത്. ആഗോള തലത്തിൽ 91% രാജ്യങ്ങളിലേക്കും മുൻകൂട്ടി വീസയെടുക്കാതെ സഞ്ചരിക്കാമെന്ന നേട്ടത്തോടെയാണു യുഎഇ പാസ്‌പോർട്ട് ഒന്നാം സ്ഥാനത്തെത്തിയത്.

…………………………………..

യോഗ്യതയില്ലാതെ പ്ലസ് ടു വിദ്യാർത്ഥിനി നാല് ദിവസം അധികൃതരെ കബളിപ്പിച്ച് എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ വകുപ്പ് മേധാവികളോട് വിശദീകരണം തേടിയെന്ന് കോഴിക്കോട് മെഡിക്കൽ കോളജ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയെന്നും വൈസ് പ്രിൻസിപ്പൽ അറിയിച്ചു.

…………………………………….

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ചെന്നൈയിൽ കനത്ത മഴ. തീവ്ര ചുഴലിക്കാറ്റായി മാറി തമിഴ്നാട് തീരത്തോട് അടുക്കുന്ന മാൻദവുസ് ഇന്നു രാത്രിയോടെ തമിഴ്ാനട് തീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

……………………………..

ശബരിമലയിൽ ഭക്തൻ കുഴഞ്ഞു വീണു മരിച്ചു. അടൂർ സ്വദേശി ഉണ്ണികൃഷ്ണൻ ( 78) ആണ് ദർശനത്തിനായി സന്നിധാനം ക്യൂ കോംപ്ലക്സിൽ കാത്തുനിൽക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണുമരിച്ചത്.

……………………………………..

ഈ വർഷത്തെ ഏറ്റവും ജനപ്രിയ വീഡിയോകളും ജനപ്രിയ ക്രിയേറ്റർമാരെയും കലാകാരന്മാരെയും പ്രഖ്യാപിച്ച് യൂട്യൂബ്.ഏജ് ഓഫ് വാട്ടർ, സസ്ത ഷാർക് ടാങ്ക്, ഇന്ത്യൻ ഫുഡ് മാജിക് തുടങ്ങിയ വീഡിയോകളാണ് ഏറ്റവും ട്രെൻഡിങ് ആയിട്ടുള്ള വീഡിയോകൾ.

……………………………..

.യുക്രെയ്ൻ യുദ്ധത്തെ കുറിച്ച് പറയവെ വിതുമ്പി ഫ്രാൻസിസ് മാർപാപ്പ.

റോമിലെ പ്രശസ്തമായ സ്പാനിഷ് സ്റ്റെപ്പിൽ സംസാരിക്കവെ വാക്കുകൾ പൂർത്തിയാക്കാൻ മാർപാപ്പയ്ക്ക്് സാധിക്കുന്നില്ലെന്ന് മനസിലായതോടെ ജനക്കൂട്ടം കയ്യടിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകളോട് പ്രതികരിച്ചത്.

……………………………..

.കൊളീജിയം യോഗത്തിൻറെ വിശദാംശങ്ങൾ പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി.2018 ഡിസംബർ 12 ന് ചേർന്ന കൊളീജിയം യോഗത്തിൻറെ വിശദാംശങ്ങൾ തേടി വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്

…………………………….

.പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിനെ ഫൈവ് ജി സാങ്കേതികവിദ്യയിലേക്ക് പരിഷ്‌കരിക്കുമെന്ന്കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. നിലവിലെ ഫോർ ജി സാങ്കേതികവിദ്യയെ ഏഴുമാസത്തിനുള്ളിൽ ഫൈവ്ജിയിലേക്ക് പരിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *