ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം, പ്രതിദിനം 90,000 പേർക്ക് അനുമതി, ദർശന സമയം കൂട്ടി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി. തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേർക്കായിരിക്കും ഇനി ദർശനം അനുവദിക്കുക. അതേ സമയം, ദർശന സമയം ഒരു മണികൂർ കൂടി വർധിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

നിലയ്ക്കലിൽ ഭക്തരെത്തുന്ന വാഹനങ്ങളുടെ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കാനും തീരുമാനമായി. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേർന്ന് നടപടിക്രമങ്ങൾ വിലയിരുത്തും. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ ശബരിമലയിൽ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിസവങ്ങളിൽ തിരക്ക് അനിയന്ത്രിതമായിരുന്നു. ഈ സാഹചര്യത്തിൽ തീർത്ഥാടകർ തൃപ്തികരമായ ദർശനം നടത്തി സുരക്ഷിതരായി മടങ്ങുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  

ശബരിമലയിൽ പ്രതിദിനമെത്തുന്ന ഭക്തരുടെ എണ്ണം 85,000 മായി നിജപ്പെടുണമെന്നായിരുന്നു പൊലീസ് നിലപാട്. കഴിഞ്ഞ ദിവസങ്ങളിൽ ഭക്തജനതിരിക്കുമൂലമുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് തീർത്ഥാടകരുടെ എണ്ണം കുറയ്കകണമെന്ന് പൊലീസ് നിർദ്ദേശിച്ചത്. കഴിഞ്ഞ ദിവസം 11,000 വാഹനങ്ങള്‍ നിലയ്കക്കലെത്തിയതോടെ വാഹന പാർക്കിംഗും താളം തെറ്റിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *