ആരോമലിന്റെ ആദ്യത്തെ പ്രണയം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫ്രെയിം ടൂ ഫ്രെയിം മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. നാട്ടിന്‍പുറത്തെ ചെറുപ്പകാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയം, പ്രേക്ഷകരെ ത്രസിപ്പിക്കുന്ന നിരവധി കഥാമുഹൂര്‍ത്തങ്ങളാല്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ നായകനായി സിദ്ധിഖ് സാമന്‍ അഭിനയിക്കുന്നു. കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ സിദ്ദിഖ് സാമന്‍ നായകനാവുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണ് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’.

അമാന ശ്രീനി നായികയായി പ്രത്യക്ഷപ്പെടുന്നു. വിനോദ് കോവൂര്‍, അഭിലാഷ് ശ്രീധരന്‍, ഋഷി സുരേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒപ്പം, ‘വെടികെട്ട്’ എന്ന സിനിമയിലൂടെ ശ്രദ്ധേയരായ നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ മിര്‍ഷാദ് കയ്പമംഗലം എഴുതുന്നു. എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

സംഗീതം ചാള്‍സ് സൈമണ്‍, എഡിറ്റര്‍ അമരീഷ് നൗഷാദ്, ക്രിയേറ്റീവ് ഡയറക്ടര്‍ അമരീഷ് നൗഷാദ്, കലസിദ്ദിഖ് അഹമ്മദ്, മേക്കപ്പ് ഷിജുമോന്‍, കോസ്റ്റ്യൂം ദേവകുമാര്‍ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിയാസ് വയനാട്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് മുഹമ്മദ് ഫേയ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *