ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ തുടക്കം

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ( ഡി എസ് എഫ് )നാളെ മുതൽ ആരംഭിക്കും. ദുബായ് ടൂറിസം വകുപ്പാണ് 46 ദിവസം നീണ്ടു നീണ്ടുനിൽക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വ്യാപാരോത്സവം നടപ്പിലാക്കുന്നത്. സ്വർണ്ണം, പണം, ഫ്ലാറ്റ് എന്നിങ്ങനെ കണ്ണഞ്ചിക്കുന്ന സമ്മാനങ്ങൾ, ആകർഷകമായ വിലക്കുറവ്, ദിവസേനയുള്ള നറുക്കെടുപ്പ്, വിവിധ വിനോദങ്ങൾ എന്നിവയാണ് ലോക ജനതയെ ദുബായിലെ ഈ വ്യാപാരോത്സവത്തിലേക്ക് ആകർഷിക്കുന്നത്. 3500 വിൽപ്പന കേന്ദ്രങ്ങളിലൂടെ 800-ലേറെ പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ 75 ശതമാനംവരെ വിലക്കുറവിൽ ക്രിസ്‌മസ്‌-പുതുവത്സാരാഘോഷങ്ങളും, പ്രിയപ്പെട്ട താരങ്ങളുടെ സംഗീത രാവുകൾ എന്നിവയും ഉണ്ടായിരിക്കും.

ദുബായിലെ റോഡുകളും കെട്ടിടങ്ങളും ഷോപ്പിങ് മാളുകളുമെല്ലാം ഡി.എസ്.എഫിനെ വരവേൽക്കാൻ തയ്യാറായി. ദുബായിലെ ശൈത്യകാല ആഘോഷവും ഇനി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമാവും. ആളുകളെ ആകർഷിക്കാൻ നിരവധി ഓഫറുകൾ മറ്റു വ്യാപാര സ്ഥാപനങ്ങളും ഒരുക്കിയിട്ടുണ്ട്.

*ഇന്ന് രാത്രി 7നും 10നും നടക്കുന്ന ഡ്രോൺ ഷോയിൽ ദുബായുടെ പ്രതീകങ്ങളെല്ലാം ആകാശത്ത് തെളിയും.

*പുതുവർഷ രാവിലും പിന്നീട് ജനുവരി 9 മുതൽ 15വരെയും വെടിക്കെട്ട് ആസ്വദിക്കാം.

*ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പിന് കീഴിലുള്ള ജൂവലറികളിൽനിന്ന് 500 ദിർഹം വിലമതിക്കുന്ന സ്വർണം, വജ്രം, മുത്ത് എന്നിവ വാങ്ങുന്നവർക്ക് 250 ഗ്രാം സ്വർണം സമ്മാനമായി നേടാനുള്ള അവസരമുണ്ട്.

*വിവിധ വ്യാപാര കേന്ദ്രങ്ങങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ സമ്മാനമായി ലഭിക്കാൻ അവസരം

*ബുർജ് അൽ അറബ്, ബ്ലൂവാട്ടേഴ്‌സ്, ദുബായ് ക്രീക്ക്, അൽ സീഫ്, ദുബായ് ഫ്രെയിം, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ ഡി.എസ്.എഫിന്റെ ഭാഗമായി ദിവസവും രാത്രി അൽ സറൂണി ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ വെടിക്കെട്ട്, ഡ്രോൺ പ്രദർശനം എന്നിവയുണ്ടാകും.

*ജുമൈറ ബീച്ച് റെസിഡൻസിക്ക് എതിർവശമുള്ള ബീച്ച് ആൻഡ് ബ്ലൂവാട്ടേഴ്‌സിൽ രാത്രി ഏഴ് മണിക്കും 10 മണിക്കും ഡ്രോൺ പ്രദർശനങ്ങൾ ഉണ്ടായിരിക്കും

* ഈ മാസം 23, 24, ജനുവരി 13, 14, 27,28 തീയതികളിൽ ലേസർഷോകൽ ഉണ്ടായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *