ചാൻസലർ ബില്ലിൽ നിയമോപദേശം തേടാൻ ഗവർണ്ണർ

ചാൻസലർ ബില്ലിൽ ഉടൻ തന്നെ നിയമോപദേശം തേടാൻ ഗവർണ്ണർ. നിയമ വിദഗ്ദരുമായി ആലോചിച്ചു ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാൻ ആണ് സാധ്യത. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം മാറ്റത്തിൽ തീരുമാനം എടുക്കാൻ ആകില്ല എന്നാണ് രാജ് ഭവൻ നിലപാട്. 

13 ന് നിയമ സഭ പാസ്സാക്കിയ ബിൽ കഴിഞ്ഞ ദിവസം ആണ് ഗവർണ്ണർക്ക് അയച്ചത്. ഉത്തരേന്ത്യയിൽ ഉള്ള ഗവർണർ മൂന്നിന് ആണ് കേരളത്തിൽ മടങ്ങി എത്തുക. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *