കുവൈത്തിൽ കനത്തമഴയിൽ ഉണ്ടായ നാശനഷ്ടങ്ങളെ തുടർന്ന് നിരവധി പരാതികൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ നഷ്ടങ്ങളിൽ18 പരാതികള്‍ മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തിന് ലഭിച്ചതായി അധികൃതര്‍. വെള്ളിയാഴ്ച പുലർച്ചെ മുതൽ വൈകുന്നേരം ഏഴു വരെ പെയ്ത മഴയെത്തുടർന്ന് വിവിധ പ്രദേശങ്ങളിലായി 218 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ 33 എണ്ണം ട്രാഫിക് അപകടങ്ങളാണ്. മഴക്കെടുതിയില്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാനായി ആശുപത്രികളിലെ അപകട വിഭാഗങ്ങളും സജ്ജമായിരുന്നു. വീടുകളിൽ നിന്ന് ആരോഗ്യ കേന്ദ്രങ്ങളിലേക്കും പൊതു ആശുപത്രികളിലേക്കും രോഗികളെ മാറ്റുന്നതുമായി ബന്ധപ്പെട്ട 185 റിപ്പോർട്ടുകൾക്ക് പുറമെയാണ് 33 ട്രാഫിക് അപകടങ്ങളും റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *