‘മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്’; വി ഡി സതീശൻ

കെ മുരളീധരന് പിന്നാലെ ആന്റണിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും. എല്ലാ ഹിന്ദുക്കളും ബിജെപിയാണന്ന് പറയുകയല്ല നമ്മുടെ പണി. മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്. അമ്പലത്തിൽ പോകുന്നവരും കാവി മുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം താൻ മുമ്പേ പറഞ്ഞതാണെന്നും ആന്റണിയെ പോലെ മുതിർന്ന നേതാവും അത് പറഞ്ഞത് സന്തോഷകരമെന്നും സതീശൻ പറഞ്ഞു. ശരിയായ രാഷ്ട്രീയമാണ് ആന്റണി പറഞ്ഞത്.

അതേസമയം മികച്ച സ്വർണം പൊട്ടിക്കൽ സംഘത്തിനും മികച്ച സ്വർണക്കടത്ത് സംഘത്തിനും കൂടി ഡിവൈഎഫ്‌ഐ ട്രോഫി ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് പരിഹാസിച്ചു. ബഫർ സോൺ ഭൂപടം എന്ന പേരിൽ സർക്കാർ അബദ്ധ പഞ്ചാംഗങ്ങൾ പുറത്തിറക്കുന്നുവെന്നും ഉത്തരവാദിത്വമില്ലായ്മയാണ് സർക്കാർ കാണിക്കുന്നതെന്നും ദുരൂഹതകളാണ് നിറയെയെന്നും സതീശൻ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *