തിരുവനന്തപ്പുരം മെഡിക്കൽ കോളജിൽ നഴ്സിന് രോഗിയുടെ കൂട്ടിരിപ്പുകാരനിൽനിന്നു മർദനം. 28ാം വാർഡിൽ ജോലി ചെയ്തിരുന്ന നഴ്സ് പ്രസീതയ്ക്കുനേരെയായിരുന്നു അതിക്രമം. പ്രതി പൂവാർ സ്വദേശി അനുവിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ആരോഗ്യ പ്രവർത്തകർക്കു നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചു തിരുവനന്തപ്പുരം മെഡിക്കൽ കോളജിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെജിഎൻയു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. അനസ് അറിയിച്ചു.