കോട്ടയത്ത് ഇടത് മുന്നണിയിൽ പൊട്ടിത്തെറി. കേരള കോൺഗ്രസ് (എം) ന് എതിരെ സിപിഐ രംഗത്ത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദവി ധാരണ പ്രകാരം കേരള കോൺഗ്രസ് രാജി വയ്ക്കുന്നില്ലെന്നാണ് സിപിഐ പറയുന്നത്. സംസ്ഥാന നേതൃത്വത്തെ പരാതി അറിയിച്ചു. കേരള കോൺഗ്രസ് മുന്നണി മര്യാദ പാലിക്കാൻ തയ്യാറാകണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ജില്ലയിൽ എൽഡിഎഫിലെ രണ്ടാമനാര് എന്ന തർക്കത്തിനിടെയാണ് പുതിയ വിവാദം.
കോട്ടയം ഇടത് മുന്നണിയിൽ പൊട്ടിത്തെറി; ‘മര്യാദ പാലിക്കണം’, കേരള കോൺഗ്രസിനെതിരെ സിപിഐ
