ആശ്രിത വീസ കാലാവധി തീർന്നാലും ആറു മാസം വരെ രാജ്യത്ത് തങ്ങാം. മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവരാണ് ആശ്രിത വീസ പരിധിയിൽ വരുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പുതിയ വീസയിലേക്കു മാറുകയോ രാജ്യം വിടുകയോ ചെയ്യാമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ വീസ പുതുക്കിയില്ലെങ്കിൽ പിഴയടയ്ക്കേണ്ടി വരും
യുഎഇ ആശ്രിത വീസ: കാലാവധി തീർന്നാലും 6 മാസം താമസാനുമതി
