കുവൈത്തിൽ വാഹനപരിശോധന കർശനമായി തുടരുന്നു

ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വാഹനപരിശോധന തുടരുന്നു. എക്സ്ഹോസ്റ്റ് സംവിധാനങ്ങളിൽ മാറ്റം വരുത്തിയ വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് കാമ്പയിൻ പുരോഗമിക്കുന്നത്. ആഭ്യന്തരമന്ത്രി ശൈഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പബ്ലിക് സെക്യൂരിറ്റി സെക്ടർ, ജനറൽ ട്രാഫിക് ഡിപ്പാർട്‌മെന്റ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ 71 വാഹനങ്ങൾ പിടിച്ചെടുത്തതായും എക്സ്ഹോസ്റ്റിൽ നിന്നുള്ള 133 ശബ്ദലംഘനങ്ങൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായും അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *