ഹോട്ട് എയർ ബലൂൺ സർവീസ്: ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിൽ തുടക്കമായി

ഹോട്ട് എയർ ബലൂൺ സർവിസിന് ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിൽ തുടക്കമായി. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുർക്കിയ കമ്പനിയായ റോയൽ ബലൂണിനാണ് അനുമതി നൽകിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഒമാൻ ടൂറിസം ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ സഈദ് അൽ ഉബൈദാനിയുടെ സാന്നിധ്യത്തിൽ വടക്കൻ ശർഖിയ ഗവർണർ ശൈഖ് അലി ബിൻ അഹ്‌മദ് അൽ ഷംസി ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ പ്രധാന വിനോദ ഇനമായ ഹോട്ട് ബലൂൺ പറപ്പിക്കലിന് അനുമതി നൽകാൻ ഒമാൻ നേരത്തേ തന്നെ തീരുമാനിച്ചതായിരുന്നു. ഒമാൻറെ സാമ്പത്തിക വൈവിധ്യവത്കരണത്തിൻറെ ഭാഗമായായിരുന്നു പുതിയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *