ദേശീയ -വിമോചന ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി

ദേശീയ -വിമോചന ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. ദേശീയദിനം പ്രമാണിച്ച് വർണാഭമായ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായാണ് വിപുലമായ രീതിയില്‍ ദേശീയദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ആഘോഷത്തിന്‍റെ ഭാഗമായി ഫ്ലാഗ് ആൻഡ് ഡെക്കറേഷൻ കൺട്രോൾ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ബയാൻ പാലസ്, ഔദ്യോഗിക കെട്ടിടങ്ങള്‍,എയർപോർട്ട്, പ്രധാന റോഡുകള്‍ തുടങ്ങിയവ അലങ്കരിക്കുമെന്ന് പ്രാദേശിക മാധ്യമമായ അൽ-ഖബാസ് റിപ്പോര്‍ട്ട് ചെയ്തു.

വിവിധങ്ങളായ കലാ സാംസ്കാരിക പരിപാടികളും കായിക മത്സരങ്ങളും ഒരു മാസം നീളുന്ന ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറും. ഒട്ടക റേസിംഗ് ക്ലബ്, ആറ് ഗവർണറേറ്റ് ആസ്ഥാനങ്ങള്‍, അൽ-ഗസാലി, ടുണിസ്, ബെയ്‌റൂട്ട്, അറേബ്യൻ ഗൾഫ്, അൽ-താവോൻ, ഫോർത്ത് റിംഗ് റോഡ്‌ എന്നിവിടങ്ങളിൽ പതാക ഉയർത്തുന്ന പരിപാടി അടുത്താഴ്ച മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി ഒന്നിന് കുവൈത്ത് സിറ്റിയിലെ ഫ്ലാഗ് സ്ക്വയറിൽ പതാക ഉയർത്തിയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *