നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം നിർവഹിച്ച മഞ്ജു വാര്യർ ചിത്രം ആയിഷ വിജയകരമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആറ് ഭാഷകളിലായി പ്രദർശനത്തിന് എത്തിയ ചിത്രം ഗൾഫ് രാജ്യങ്ങളിലാണ് കൂടുതലായും ചിത്രീകരിച്ചിരിക്കുന്നത്. പുറത്ത് നിന്നുള്ളവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന ഒട്ടുമിക്ക അഭിനേതാക്കളും.
തിരസ്കാരങ്ങളും പ്രാരാബ്ധങ്ങളും കാരണം പ്രവാസിയാകേണ്ടി വന്ന നിലമ്പൂർ ആയിഷ എന്ന വിപ്ലവകാരിയായ കലാകാരിക്കുള്ള ആദരമാണ് ഈ സിനിമ. ചിത്രത്തിന്റെ വിജയാഘോഷം പ്രേക്ഷകർക്കൊപ്പം ഇപ്പോൾ ഖത്തറിൽ വെച്ച് ആഘോഷിച്ചിരിക്കുകയാണ് മഞ്ജു വാര്യരും എം ജയചന്ദ്രനും എല്ലാം അടങ്ങുന്ന ആയിഷ ടീം.