വാഹനത്തിൽ നിന്നു സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ 1000 ദിർഹം പിഴ; അബുദാബി പൊലീസ്

വാഹനത്തിൽ നിന്നു സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. സിഗരറ്റിനു പുറമേ ചായക്കപ്പ്, കവറുകൾ, മറ്റു പാഴ്വസ്തുക്കൾ തുടങ്ങിയവ പുറത്തേക്കു എറിഞ്ഞാൽ ഓർക്കുക, പിഴയ്ക്കു പുറമെ ലൈസൻസിൽ ബ്ലാക്ക് മാർക്കും വീഴും. പ്രകൃതിക്കു ദോഷം ചെയ്യുന്ന ഇത്തരം പ്രവൃത്തികൾക്കു 1000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. 

12 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനത്തിലുണ്ടായിരിക്കെ പുകവലിക്കുന്നവരെ നിരീക്ഷിച്ചു പിടിക്കാൻ പട്രോളിങ് വാഹനങ്ങൾ നിരത്തിലുണ്ട്. പിടിക്കപ്പെട്ടാൽ ആദ്യഘട്ടത്തിൽ 500 ദിർഹം പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ 10000 ദിർഹമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *