കുവൈറ്റിൽ രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നശേഷം യുവതി അപ്പാർട്ട്‌മെന്റിന് മുകളിൽ നിന്ന് ചാടി മരിച്ചു

കുവൈറ്റിൽ രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം യുവതി അപ്പാർട്ട്‌മെന്റിന് മുകളിൽ നിന്ന് ചാടി മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് കുവൈറ്റിലെ ഫഹാഹീലിലെ സൂഖ് സബാഹിൽ ആയിരുന്നു സംഭവം. മരിച്ചവർ പ്രവാസികൾ ആയ ഇന്ത്യക്കാരാണ് എന്നാണ് വിവരം എന്നാൽ ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. കുവൈറ്റ് അറബ് മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

രണ്ട് ആൺകുട്ടികളെ ശ്വാസം മുട്ടിച്ചു കൊന്നശേഷം യുവതി അപാർട്ട് മെന്റിന് മുകളിൽ നിന്നും എടുത്ത് ചാടുകയായിരുന്നു. വിവരം അറിഞ്ഞ് അധികൃതർ സ്ഥലത്ത് എത്തുകയും ഇവർ താമസിച്ചിരുന്ന അപാർട്ട് മെന്റിലെത്തി പരിശോധന നടത്തവെയാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുവൈറ്റ് ബ്ലിക് പ്രോസിക്യൂഷനിൽ കൊലാപതകങ്ങളും ആത്മഹത്യയും സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോസ്ഥർ ഇവരോടൊപ്പം അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. സംഭവ സ്ഥലത്തെത്തി ഇവർ കേസ് അന്വേഷണത്തിന് ആവശ്യമായ തൊളിവുകൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിൽ ഔദ്യോഗിക വിശദീകരണം ഒന്നു പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *