ഒരിക്കലും കാവ്യാ മാധവനെപ്പോലെ ആകില്ല; അനുസിതാര

കാവ്യാ മാധവൻ എന്ന നടിക്കു മുഖവുരയുടെ ആവശ്യമില്ല. അഭ്രപാളികളിൽ മികച്ച കഥാപാത്രങ്ങൾ തീർത്തു പ്രേക്ഷകരുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ അഭിനേത്രിയാണ് കാവ്യ. കുട്ടിക്കാലം മുതലേ സിനിമയിലെത്തി നായികയായി വളർന്ന താരം. സ്വകാര്യജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടപ്പോഴും തങ്ങളുടെ പ്രിയനായികയെ ആരാധകർ കൈവിട്ടില്ല.

അഭിനയശേഷികൊണ്ട് പുതുതലമുറയിലെ ശ്രദ്ധേയയായ നടിയാണ് അനുസിതാര. മലയാളത്തിൽ മാത്രമല്ല, തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. 2013ൽ പോട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അനു സിതാരയുടെ അരങ്ങേറ്റം. മികച്ച നർത്തകി കൂടിയായ അനു സിതാര സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തയാണ്. അടുത്തിടെ ഒരു സിനിമാപ്രമോഷനിടെ കാവ്യയെപ്പറ്റി അനു സിതാര നടത്തിയ പരാമർശം വൈറലായി.

അനുവിനെ കണ്ടാൽ കാവ്യയെ പോലെയുണ്ട്, കാവ്യയുടെ സൗന്ദര്യം അതുപോലെ ലഭിച്ചിട്ടുള്ള നടിയാണ് അനുവെന്നുമുള്ള പ്രസ്താവനയ്ക്കു താരം നൽകിയ മറുപടിയാണ് വൈറലായത്. അനുവിന് അങ്ങനെ കേൾക്കുന്നത് ഇഷ്ടമല്ലെന്നും കേട്ടുകഴിയുമ്പോൾ എന്തോ പോലെ തോന്നുമെന്നാണ് അനു പറഞ്ഞത്. കാവ്യ ചേച്ചി തന്നെക്കാൾ ഒരുപാട് സുന്ദരിയാണ്. ഏതു കോണിൽനിന്നു നോക്കിയാലും അതിസുന്ദരിയായ താരം. കാവ്യ ചെയ്തതുപോലെയുള്ള കഥാപാത്രങ്ങൾ ആർക്കും ചെയ്യാൻ കഴിയില്ലെന്നും കാവ്യയ്ക്കു പകരം വയ്ക്കാൻ മലയാളത്തിൽ പുതിയൊരു താരം ഉദയം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അനു പറഞ്ഞു.

കാവ്യ ചെയ്തതുപോലെയുള്ള, നാട്ടിൻപുറത്തുകാരി വേഷങ്ങൾ ലഭിക്കാറുണ്ട്. അതുകൊണ്ടായിരിക്കും പ്രേക്ഷകർ തന്നെ കാവ്യയുമായി താരതമ്യം ചെയ്യുന്നതെന്നും അനു സിതാര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *