തെങ്ങിന്‍ തോപ്പില്‍ തീപ്പിടിച്ചു; വയോധികന്‍ പൊള്ളലേറ്റ് മരിച്ചു

തൃശ്ശൂര്‍ പുല്ലൂരില്‍ തെങ്ങിന്‍തോപ്പില്‍ തീപ്പിടിച്ച് ഒരാള്‍ മരിച്ചു. ഈ പറമ്പില്‍ ജോലിക്കുനിന്നിരുന്ന ഊരകം സ്വദേശി സുബ്രന്‍ (75) എന്നയാളാണ് മരിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഏക്കറുകണക്കിനുള്ള തെങ്ങിന്‍തോപ്പിലാണ് തീ പടര്‍ന്നത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍നിന്നുള്ള ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

അതിനിടെയാണ് സുബ്രനെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തെങ്ങിന്‍തോപ്പില്‍ വലിയതോതില്‍ ആളിപ്പടര്‍ന്നതിനാല്‍, പറമ്പിനുള്ളിലുണ്ടായിരുന്ന സുബ്രന് പുറത്തിറങ്ങാന്‍ സാധിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *