വെള്ള ഗൗണിൽ മാലാഖയെ പോലെ മീന… മീനയുടെ പുതിയ ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ നടിമാരിൽ മിന്നും താരമാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ നായികയായി വെള്ളിത്തിര കീഴടക്കി. നിരവധി വാണിജ്യ ചിത്രങ്ങളുടെ വിജയഘടകവുമായിരുന്നു താരം. മലയാളിക്കും മീന പ്രിയപ്പെട്ട താരം തന്നെയാണ്. 1991ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മീന മലയാളത്തിലെത്തുന്നത്. സാന്ത്വനത്തിലെ പ്രകടനം കണ്ട മലയാളികൾ മീനയെ മനസിനോടു ചേർത്തുപിടിച്ചു.

ശാലീന സുന്ദരിയായ മീന നിരവധി മലയാള ചിത്രങ്ങളിൽ നായികയായിട്ടുണ്ട്. വർണപ്പകിട്ട്, ദൃശ്യം, കുസൃതിക്കുറുപ്പ്, ഫ്രണ്ട്സ്, ഒളിമ്പ്യൻ അന്തോണി ആദം, ഡ്രീംസ്, രാക്ഷസരാജാവ്, കഥ പറയുമ്പോൾ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മീന മലയാളത്തിലെ മികച്ച നായികമാരിലൊരാളായി മാറി. വിവാഹശേഷം മീന അഭിനയരംഗം പൂർണമായും വിട്ടിരുന്നില്ല. മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണശേഷം സിനിമയിലേക്കു ശക്തമായി തിരിച്ചുവരാനൊരുങ്ങുകയാണു താരം.

മീനയുടെ വെള്ള ഗൗണിലുള്ള ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴുത്തിൽ ഗ്രീൻ പ്രിഷ്യസ് സ്റ്റോൺ പതിപ്പിച്ച നെക് ലേയ്സും മീനയുടെ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. ഇൻസ്റ്റഗ്രാമിൽ താരം തന്നെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രത്തിനു താഴെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. മീനയെ കണ്ടാൽ മാലാഖയാണെന്ന്് തോന്നുമെന്ന് ആരാധകർ പറയുന്നു. പുതിയ ചിത്രങ്ങളിൽ അതിസുന്ദരിയായാണ് മീനയെ കാണാനാകുക.

ചിത്രങ്ങൾ കാണാം

 

 

 

Leave a Reply

Your email address will not be published. Required fields are marked *