ആൻ അഗസ്റ്റിന്റെ മിസ്റ്ററി ഡ്രാമ, ‘അയൽ’ ഫസ്റ്റ് ലുക്ക്

റൺ ബേബി റൺ എന്ന തമിഴ് ചിത്രത്തിനു ശേഷം സംവിധായകൻ ജീയെൻ കൃഷ്ണകുമാർ ഒരുക്കുന്ന മലയാള ചിത്രമാണ് അയൽ. മിസ്റ്ററി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആൻ അഗസ്റ്റിൻ ആണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ആൻ മാത്രമാണ് ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. മുരളി ഗോപി, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ദർശന സുദർശൻ, രേഖ ഹാരീസ്, രവി സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുരളി ഗോപിയുടെ തിരക്കഥയിൽ ടിയാൻ എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ജീയെൻ കൃഷ്ണകുമാർ. പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൂടാതെ വരികളും സംഗീതവും മുരളി ഗോപിയുടേതാണ്. മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ് വിനോദ് കുമാർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. എസ് യുവ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അയൂബ് ഖാൻ ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജെയിൻ പോൾ, കലാസംവിധാനം രഞ്ജിത് കൊത്തെരി, മേക്കപ്പ് ബൈജു ശശികല, കോസ്റ്റ്യൂം ഡിസൈനർ ആയിഷ ഷഫീർ സേട്ട്, സൗണ്ട് ഡിസൈൻ അരുൺ എസ് മണി, സൗണ്ട് മിക്‌സിങ് വിഷ്ണു പി സി, ആക്ഷൻ ശക്തി ശരവണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിതുൻ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ ഷാരൂഖ് റഷീദ്, പ്രൊജക്റ്റ് ഡിസൈനർ എം എസ് അരുൺ, സ്റ്റിൽ ഫോട്ടോഗ്രാഫർ നിദാദ് കെ എൻ, പബ്ലിസിറ്റി ഡിസൈൻ ആനന്ദ് രാജേന്ദ്രൻ. പി ആർ ഒ- എ എസ് ദിനേശ്, ആതിര ദിൽജിത്, ഓൺലൈൻ ഒബ്‌സ്‌ക്യൂറ, മാർക്കറ്റിംഗ് ബിനു ബ്രിങ്‌ഫോർത്ത്. അതേസമയം തമിഴിൽ വൻ വിജയം നേടിയ അയൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഇപ്പോൾ സ്ട്രീം ചെയ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *