കേരളത്തിൽ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണീഫോം പരിഷ്‌ക്കരിക്കാന്‍ തീരുമാനം

സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കാൻ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സർക്കാർ മെഡിക്കല്‍ കോളേജിലേയും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെയും കീഴിലുള്ള നഴ്‌സിംഗ് സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്.

ഇതുസംബന്ധിച്ച് എസ്എഎഫ്ഐയും നഴ്‌സിംഗ് സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പുതിയ യൂണീഫോം നടപ്പാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *