ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടെന്ന് ഭാര്യ 

നടൻ ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ എലിസബത്ത് തുടർന്നും പ്രാർത്ഥനകൾ വേണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെൻഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയതെന്നും എലിസബത്ത് ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.

ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് കുറച്ച് നാൾ താൻ ലീവ് ആണെന്നും എലിസബത്ത് പറഞ്ഞു. ബാലയുടെ ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി. ആരോ​ഗ്യം വീണ്ടെടുത്ത് വരികയാണെന്ന് എലിസബത്ത് വ്യക്തമാക്കി.

രണ്ട് മാസമായി വിഡിയോകളൊന്നും തന്നെ ഞങ്ങൾ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്ഡേറ്റ്സ് മാത്രമാണ് ഫേസ്ബുക്കിലും യുട്യൂബിലും ആയിട്ട് കൊടുത്തു കൊണ്ടിരുന്നതെന്ന് അവർ വീഡിയോയിൽ പറയുന്നു.

മാര്‍ച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു.ഇതിന് ഒരാഴ്ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോ​ഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും സ്ഥിതി മെച്ചപ്പെട്ടു. തുടർന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുക ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *