അമേരിക്കൻ മലയാളികളുടെ ” തന്ത്രിഭം വക്രിഭം ദുഷ്കരം “; അമേരിക്കൻ മലയാളി താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ പ്രമുഖരും അണിനിരക്കും

അമേരിക്കയിലെ മലയാളി കലാകാരന്മാരെ അണിനിരത്തി അടൂർ അജി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” തന്ത്രിഭം വക്രിഭം ദുഷ്കരം “. കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് വിജോയ് പട്ടാമഡി ട്രെന്റിംഗ് ട്രെന്റസ് സിനിമാസിന്റെ ബാനറിൽ അജ്മൽ ശ്രീകണ്ഠാപുരം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് അറുമുഖൻ നിർവ്വഹിക്കുന്നു. സന്തോഷ് കോടനാട് എഴുതിയ വരികൾക്ക് അജിത് സുകുമാരൻ സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ,ഫ്രാങ്കോ,ശോഭാ ശിവാനി എന്നിവരാണ് ഗായകർ. എഡിറ്റർ-അബു ഹാഷിം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോയി കൂടാലി, ബിനോയ് അഗസ്തി,ജോസ് പറനിലം.

പ്രൊഡക്ഷൻ കൺട്രോളർ-ജോണി ചെറുശ്ശേരി, പ്രൊഡക്ഷൻ ഡിസൈനർ-മനു ശ്രീകണ്ഠപുരം കല-കൃഷ്ണകുമാർ,മേക്കപ്പ്-രാജൻ മാസ്ക്, വസ്ത്രലാങ്കരം-അസീസ് പാലക്കാട്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധൻ ശ്രീധർ,സ്റ്റിൽസ്- കിഷോർ ഗ്രാവിറ്റി,പരസ്യക്കല-ഷാജി ഗ്രാവിറ്റി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിപിൻ രാജ്. മെയ് അഞ്ചിന് അമേരിക്കയിലെ മേരിലാൻഡ് സ്റ്റേറ്റിൽ ബാൾട്ടി മോർ,ഹോട്ടൽ പാരഡൈസ് ഇന്ത്യൻ കുസിനിയിൽ വെച്ച് ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം നിർവ്വഹിക്കും.അന്നു തന്നെ ചിത്രീകരണവും ആരംഭിക്കുന്നു.ബാംഗ്ലൂറാണ് മറ്റൊരു ലൊക്കേഷൻ. അമേരിക്കൻ മലയാളി താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ പ്രമുഖരും അഭിനയിക്കുന്നുണ്ട്. പി ആർ ഒ-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *