വന്ദേ ഭാരത് എക്സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാൽ ആണെന്ന് ആരോപിച്ച് ആണ് ഹർജി. മലപ്പുറം തിരൂർ സ്വദേശിയായ പി.ടി. ഷീജിഷ് ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. റെയിൽവേ പുറത്തിറക്കിയ ആദ്യ ടൈം ടേബിൾ പ്രകാരം വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് ഈ തീരുമാനം പിൻവലിക്കുകയും ഷൊർണൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുകയുമാണ് ചെയ്തെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരൂരിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി. ഷീജിഷ് നൽകിയ ഹർജി നേരത്തെ ഹൈക്കോടതി ത