ബോബി -സഞ്ജയ്,മനു അശോകൻ ടീമിന്റെ പുതിയ ചിത്രം’ ഹാ യൗവനമേ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ഉയരെ,കാണെ കാണെ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബോബി- സഞ്ജയ്യും സംവിധായകൻ മനു അശോകനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഹാ യൗവനമേ ‘ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. കാണേ കാണേ എന്ന ചിത്രത്തിനു ശേഷം ഡ്രീം ക്യാച്ചർനൊപ്പം ഷാമ്‌സ് ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 1983, ക്വീൻ കാണെ കാണെ എന്നീ മൂന്ന് ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടി. ആർ ഷംസുദ്ദീൻ നിർമ്മിക്കുന്ന ചിത്രമാണിത്. നഷ്ടപ്പെടുന്നതിലെ സന്തോഷം എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

മത്സര പരീക്ഷകളുടെ റിസൾട്ട് പേജിൽ ഫെയിൽഡ് എന്ന് സ്റ്റാമ്പ് ചെയ്ത രീതിയിലുള്ള ഒരു വേറിട്ട പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ നിന്നുതന്നെ തോൽവിയെക്കാൾ ഉപരി തോൽവിയിൽ നിന്നും സന്തോഷം കണ്ടെത്തുന്നവരുടെ ജീവിതത്തിലേക്കുള്ള ഒരു യാത്രയായിരിക്കും ഈ ചിത്രം എന്ന് സൂചന നൽകുന്നു. നോട്ട്ബുക്കിന് ശേഷം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ബോബി- സഞ്ജയ്യുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം ആയിരിക്കും ‘ ഹാ യൗവനമേ’. സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു ടൈറ്റിൽ പുറത്തിറക്കിയത്.

വൈവിധ്യമാർന്ന തിരക്കഥകളിലൂടെ ശ്രദ്ധേയരായ ബോബി- സഞ്ജയ് യും മനു അശോകനും ഡ്രീം ക്യാച്ചർ നൊപ്പം ചേരുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വാനോളം ഉയരുന്നു. ഈ പുതിയ ചിത്രത്തിലൂടെ ഈ ഹിറ്റ് കൂട്ടുകെട്ട് പ്രേക്ഷകർക്ക് വീണ്ടും പുതുമയാർന്ന ഒരു ചിത്രം സമ്മാനിക്കും എന്ന പ്രതീക്ഷയാണ് പുതിയ പോസ്റ്റർ നൽകുന്നത്. പി ആർ ഓ മഞ്ജു ഗോപിനാഥ്

Leave a Reply

Your email address will not be published. Required fields are marked *