വഴക്കുണ്ടാകുമ്പോള്‍ ഭര്‍ത്താവിനെ ‘എടാ പോടാ’ എന്നാക്ഷേപിക്കുന്ന ഭാര്യമാര്‍ സൂക്ഷിക്കുക

ദേഷ്യത്തോടെ ഭര്‍ത്താവിനെ ‘എടാ പോടാ’ എന്നു വിളിക്കുന്ന ഭാര്യമാര്‍ ശ്രദ്ധിക്കുക. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ സംഭവിച്ചത് ഒരു വല്ലാത്ത സംഭവമായിപ്പോയി. മൂന്നു മാസം മുമ്പാണ് വയനാട് സ്വദേശിയായ യുവാവും വണ്ണപ്പുറം സ്വദേശിനിയായ യുവതിയും വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഇരുവരും വണ്ണപ്പുറത്തു താമസമാരംഭിക്കുകയായിരുന്നു.

വിവാഹം കഴിച്ച് ഒരുമിച്ച് താമസമാരംഭിച്ച നാള്‍ മുതല്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നത് പതിവാണെന്ന് അയല്‍വാസികളും പറയുന്നു. വഴക്കുകൂടുമ്പോള്‍ ഭര്‍ത്താവിനെ മോശം വാക്കുകള്‍ ഉപയോഗിച്ച് അവഹേളിക്കുന്നതു യുവതി പതിവാക്കിയിരുന്നു. കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ കനത്ത വഴക്കുണ്ടായി. ഭാര്യ ഭര്‍ത്താവിനെ മോശം വാക്കുകള്‍ ഉപയോഗിച്ച് ആക്ഷേപിക്കുകയും ‘എടാ പോടാ’ എന്നു വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തൊടുപുഴയിലെത്തി. നഗരത്തിലെത്തിയപ്പോള്‍ മനം മടുത്ത് യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ദമ്പതിമാര്‍ തമ്മില്‍ വഴക്കടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു.

തുടര്‍ന്ന്, പോലീസ് സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കു പരിഹരിക്കുന്നതിനിടെയാണ് താന്‍ അമിതമായ അളവില്‍ വേദനാസംഹാരികള്‍ കഴിച്ചിട്ടുണ്ടെന്ന വിവരം പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന്, യുവാവിനെ പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ ആരോഗ്യനില അപകടാവസ്ഥയിലാണെന്ന് ഡോക്ടമാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വഴക്കവസാനിച്ചോ എന്നറിയില്ലെങ്കിലും യുവതിയും ഭര്‍ത്താവിനൊപ്പമുണ്ട്. ഇവരുടെ വഴക്ക് അവസാനിക്കട്ടെ എന്ന് നമുക്കും ആഗ്രഹിക്കാം.

Leave a Reply

Your email address will not be published. Required fields are marked *