ഖത്തറിലേക്കുള്ള വിമാന യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർധന

ടൂറിസം മേഖലയ്ക്ക് കരുത്തേകി ഖത്തറിലേക്കുള്ള വിമാന യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 32 ലക്ഷത്തിലേറെ യാത്രക്കാരാണ് കഴിഞ്ഞ മാസം മാത്രം ഖത്തറിലെത്തിയത്. യാത്രക്കാരിൽ കൂടുതലും ജിസിസി രാജ്യങ്ങളിൽ നിന്നാണെന്ന് കണക്കുകൾ പറയുന്നു.

2022 വേൾഡ് കപ്പിന്, ഖത്തർ വേദിയായതിനുപിന്നാലെയാണ്, ഈ വർധനവുണ്ടായത്. ലോകകപ് അവസാനിച്ചെങ്കിലും, ഖത്തറിലെ ടൂറിസം വികസനത്തിനായി നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *