‘ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണോ എന്ന് ചോദിച്ചാല്‍ അതെ എന്നു പറയാം’; ധ്യാനിനെക്കുറിച്ച് വിനീത്

മലയാളസിനിമയില്‍ പകരംവയ്ക്കാനില്ലാത്ത താരമാണ് ശ്രീനിവാസന്‍. ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും യുവനിരയിലെ ശ്രദ്ധേയരായ താരങ്ങളാണ്. അഭിനയത്തില്‍ മാത്രമല്ല, മറ്റു മേഖലകളിലും ഇരുവരും പ്രവര്‍ത്തിക്കുന്നു. ധ്യാനിനെക്കുറിച്ച് സഹോദരനായ വിനീത് പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു.

ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണോ എന്നോ ചോദിച്ചാല്‍ അതെ എന്നു പറയാമെന്ന് വിനീത് ശ്രീനിവാസന്‍. പക്ഷേ, ഒരുമിച്ചു കറങ്ങി നടക്കുക, അടിച്ചുപൊളിക്കുക എന്നൊന്നുന്നുമില്ല. ഞങ്ങള്‍ തമ്മില്‍ കാണുമ്പോള്‍ ഏറ്റവുമധികം സംസാരിക്കുക സിനിമയെക്കുറിച്ചാണ്. പുതിയ സിനിമകളുടെ സ്‌ക്രിപ്റ്റിനെക്കുറിച്ച്, അഭിനയത്തെക്കുറിച്ച് അങ്ങനെ ചര്‍ച്ചകള്‍ നീളും.

മക്കള്‍ പ്രൊഫഷണലി ക്വാളിഫൈഡ് ആകണമെന്ന നിര്‍ബന്ധം അച്ഛനുണ്ടായിരുന്നു. പ്ലസ് ടുവിനു പഠിച്ചിരുന്ന സമയത്ത് എല്ലാവരും എന്‍ജിനീയറിങ്ങാണു തെരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടു തന്നെ മറ്റൊരു ഓപ്ഷനില്ലായിരുന്നു. ആ സമയത്ത് എന്‍ട്രന്‍സിനു മറ്റു കുട്ടികള്‍ക്കൊപ്പം കംപൈന്‍ഡ് സ്റ്റഡിയ്ക്കു പോകും. അവര്‍ക്കൊപ്പമിരുന്നു പഠിക്കും. പരീക്ഷയെഴുതി, എന്‍ജിനീയറിങ്ങിന് അഡ്മിഷന്‍ കിട്ടി. പഠനം കഴിഞ്ഞാണ് സിനിമയില്‍ പാട്ടുപാടുന്നത്. പാട്ടുകളില്‍ മാത്രം ശ്രദ്ധിച്ചിരുന്ന സമയത്താണ് സൈക്കിള്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് എന്നെ കാണാന്‍ വരുന്നത്. ക്ലാസ്‌മേറ്റ് എന്ന സിനിമ മുതല്‍ ജയിംസേട്ടനെ അറിയാം. കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അഭിനയത്തിലേക്കു കടക്കുന്നത്- വിനീത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *