വൈറലായി ദിഷ പഠാനിയുടെ വെയിറ്റ് ലിഫ്റ്റിങ്; വീഡിയോ കാണാം

ബോളിവുഡിന്റെ പ്രിയ താരമാണ് ദിഷ പഠാനി. 2015 ൽ പുറത്തിറങ്ങിയ ലോഫർ എന്ന തെലുങ്ക് ചലച്ചിത്രമാണ് ദിഷയുടെ ആദ്യ ചിത്രം. മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി (2016) എന്ന ബോളിവുഡ് ചിത്രമാണ് താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം. ലോഫറിൽ വരുൺ തേജിനോടൊപ്പമായിരുന്നു ദിഷയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. നിർബന്ധിത വിവാഹത്തിൽ നിന്നു രക്ഷപ്പെടാൻ വീടുപേക്ഷിച്ചുപോകുന്ന പെൺകുട്ടിയുടെ വേഷമായിരുന്നു ചിത്രത്തിൽ ദിഷയ്ക്ക്.

ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ദിഷ. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ഫിറ്റ്നസ് വീഡിയോയും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താരം പങ്കുവച്ച വെയിറ്റ് ലിഫ്റ്റിങ് വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട് വീഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം പങ്കുവച്ചത്.

വീഡിയോയിൽ, ദിഷ 70 കിലോഗ്രാം ഭാരം ഉയർത്തുന്നതു കാണാം. മൂന്നു പ്രാവശ്യം താരം ഭാരം ഉയർത്തുന്നതു ദൃശ്യങ്ങളിൽ കാണാം. മൂന്ന് ആവർത്തി ചെയ്യണമെന്നത് ജിം പരിശീലകരും പ്രൊഫഷണലുകളും പലപ്പോഴും നിർദ്ദേശിക്കാറുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *