എന്താണ് സംഭവം; ആര്‍ക്കും മനസിലായില്ല, ഡല്‍ഹി മെട്രോയില്‍ യുവാവിന്റെ കരണത്തടിച്ച് യുവതി

അടുത്തിടെ ഡല്‍ഹി മെട്രോയില്‍നിന്നുള്ള വിവിധ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതില്‍ കമിതാക്കളുടെ പ്രണയലീലകള്‍, ചുംബനങ്ങള്‍, സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വഴക്കുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. നേരത്തെ ടു പീസ് ധരിച്ച മെട്രോയില്‍ യാത്ര ചെയ്ത യുവതിയും സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ആയിരുന്നു. സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം മെട്രോയിലെ നിത്യസംഭവമാണ്.

കഴിഞ്ഞ ദിവസം രണ്ടു യുവതികള്‍ യുവാവുമായി വഴക്കുണ്ടാക്കുന്നതും യുവതികള്‍ യുവാവിന്റെ കരണത്തടിക്കുകയും ചെയ്തു. നിറയെ യാത്രക്കാരുള്ള ബോഗിയിലാണ് ഇവരുടെ വഴക്കും അടിപിടിയും. സഹയാത്രികര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന വിചാരം പോലും അവര്‍ക്കില്ല. യാത്രക്കാരിലൊരാള്‍ സംഭവം പകര്‍ത്തുകയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഇവര്‍ സുഹൃത്തുക്കളായിരിക്കാമെന്നാണ് പലരുടെയും അനുമാനം. അവരുടെ ബോഡി ലാംഗ്വേജില്‍നിന്ന് അങ്ങനെയാണ് മനസിലാകുന്നതെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നുണ്ട്. ഖാര്‍ഗെ കലേഷ് എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ജീന്‍സും ഷര്‍ട്ടും ധരിച്ച യുവതി സ്ത്രീ തന്റെ അടുത്ത് നില്‍ക്കുന്ന പുരുഷനെ ഇടിച്ചുകൊണ്ടാണു വഴക്കിനു തുടക്കമിടുന്നത്. വാക്കേറ്റം തുടരുന്നതിനിടയില്‍ വീണ്ടും യുവതി യുവാവിന്റെ കരണത്തടിക്കുന്നു. അതേസമയം, ഇവരെ പിടിച്ചുമാറ്റാനോ, എന്താണോ കാര്യമെന്ന് അന്വേഷിക്കാനോ ആരും മെനക്കെട്ടില്ല. സംഭവത്തക്കുറിച്ച് പോലീസിനു പരാതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *