ബിജെപിയില്‍ അഴിച്ചുപണി; കേന്ദ്ര മന്ത്രി ജി.കിഷന്‍ റെഡ്ഡി തെലങ്കാന അധ്യക്ഷന്‍

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിജെപിയില്‍ അഴിച്ചുപണി.നാല് സംസ്ഥാന അധ്യക്ഷൻമാരെ മാറ്റി.കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിയെ തെലങ്കാന അധ്യക്ഷനായി നിയമിച്ചു.ബണ്ഡ‍ി സഞ്ജയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി.ഇടഞ്ഞ് നിന്ന എട്ടാല രാജേന്ദ്രറെ  തെലങ്കാന തെരഞ്ഞെടുപ്പ് സമിതി ചെയർമാനാക്കി. ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷയായി ഡി.പുരന്ദേശ്വരിയെ നിയമിച്ചു.ബാബുലാല്‍ മറാണ്ടിയാണ് ജാ‌‌ർഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍. സുനില്‍ ത്സാക്കറെയെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനാക്കി.

കേന്ദ്ര മന്ത്രിസഭയുടെ സമ്പൂർണ്ണ യോഗം ദില്ലിയിൽ ഇന്നലെ  ചേർന്നിരുന്നു.പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ സഹമന്ത്രിമാർ ഉൾപ്പടെ എല്ലാ അംഗങ്ങളും പങ്കെടുത്തു. തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി എല്ലാ മന്ത്രാലയങ്ങളും ജനങ്ങളിലേക്ക് കൂടുതൽ എത്താനുള്ള നിർദ്ദേശം പ്രധാനമന്ത്രി നല്കി. അഞ്ചു മണിക്കൂർ നീണ്ടു നിന്ന യോഗത്തിൽ പ്രധാന  പദ്ധതികളുടെ അവലോകനവും നടന്നു.  

നയപരമായ വിഷയങ്ങളാണ്  യോഗം ചർച്ച ചെയ്തതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.  മന്ത്രിസഭ പുനസംഘടന വൈകാതെയുണ്ടാകും എന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു യോഗം. പത്തു മന്ത്രിമാരുടെയെങ്കിലും വകുപ്പുകളിൽ മാറ്റം വന്നേക്കും. ധർമ്മേന്ദ്ര പ്രധാൻ ഉൾപ്പടെ ചില മന്ത്രിമാർ പാർട്ടി സംഘടനയിലേക്ക് മടങ്ങും എന്ന റിപ്പോർട്ടുകളുണ്ട്., ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന ബിജെപി മേഖലാ യോഗങ്ങൾക്കു ശേഷമായിരിക്കും മന്ത്രിസഭയിലെ മാറ്റങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *