മേസ്തരി, കുരിശ്, കോപ്പ, പാതിരി, വീഞ്ഞ് തുടങ്ങിയ വാക്കുകള്‍ മലയാളത്തിലേക്ക് വന്നത് ഏതു ഭാഷയില്‍ നിന്നാണെന്ന് അറിയാമോ..?

മലയാളത്തിലെ നിരവധി വാക്കുകള്‍ അന്യദേശങ്ങളില്‍ നിന്നു കടം കൊണ്ടതാണെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. കാലാകാലങ്ങളില്‍ ഈ ദേശത്തേക്ക് കുടിയിറങ്ങി വന്നവരുടെ മുദ്രകള്‍ ഏറ്റവും അധികം വീണുകിടക്കുന്നത് ഈ വാക്കുകളുടെ കടംകൊള്ളലിലാണ്. മലയാളത്തിലെ മൂവായിരത്തില്‍ അധികം വാക്കുകള്‍ അറബിയില്‍ നിന്നു വന്നിട്ടുള്ളതാണെന്നു പഠനങ്ങള്‍ പറയുന്നു.

ഏറ്റവും കൗതുകകരമായി നമ്മുടെ സ്വന്തം എന്നു വിശ്വസിച്ചിരുന്ന ആശാന്‍ എന്ന വാക്കു പോലും ‘അഹ്‌സന്‍’ എന്ന അറബി വാക്കില്‍ നിന്നു വന്നതാണെന്ന് പുതിയ നിരീക്ഷണമുണ്ട്. പിന്നെ അധികം വാക്കുകള്‍ ഉള്ളത് പോര്‍ച്ചുഗീസില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നുമാണ്. വരാന്ത മുതല്‍ ബെഞ്ച് വരെ, മേശ മുതല്‍ ഡസ്‌ക് വരെ. അലമാര, മേസ്തരി, കുരിശ്, കോപ്പ, പാതിരി, വീഞ്ഞ്, സെമിത്തേരി, കടലാസ്, വസ്ത്രം എന്നിങ്ങനെ എത്രയെത്ര പദങ്ങള്‍.

മലയാളത്തിലേക്ക് കുടിയിറങ്ങി വന്ന ഏറ്റവും പുതിയ വാക്ക് ‘കുഴിമന്തി’ ആണ് എന്ന് ശിഹാബുദീന്‍ പൊയ്ത്തുംകടവ് നിരീക്ഷിക്കുന്നുണ്ട്. ദ്രുതകര്‍മസേന, ആള്‍നൂഴി (Manhole), വേഗപ്പൂട്ട്, ശുചിമുറി, പൂട്ടുകട്ട (interlock) പൊക്കവിളക്ക് (high beam light) എന്നിങ്ങനെ അനേകം വാക്കുകള്‍ മലയാളത്തില്‍ പുതിയതായി വന്നുകൊണ്ടിരിക്കുന്നു. കാലാകാലങ്ങളില്‍ പുതിയ പദങ്ങള്‍ സ്വീകരിച്ചുകൊണ്ടും സ്വയം നവീകരിച്ചുകൊണ്ടും മലയാളം ഒരു മൃതഭാഷയല്ലെന്നു തെളിയിക്കുന്നുവെന്നും ബെന്യാമിന്‍.

Leave a Reply

Your email address will not be published. Required fields are marked *