സൌദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുന്നത്തുംപീടിക സ്വദേശി അബ്ദുൽ റഫീഖാണ് മരിച്ചത്. സൌദിയിലെ ഹുഫൂഫിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 30 വർഷമായി ഹുഫൂഫിൽ ഫർണീച്ചർ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിൽ മൃതദേഹം അൽഹസ്സ സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സൌദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു; പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ റഫീഖാണ് മരിച്ചത്
