ഹിമാചല്‍പ്രദേശില്‍ അതിതീവ്ര മഴ തുടരുന്നു; റോഡുകൾ തകർന്നു, സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

മഴ കൂടുതൽ ശക്തി പ്രാപിച്ചതോടെ ഹിമാചൽ പ്രദേശിൽ അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് 8 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍, രക്ഷാപ്രവര്‍ത്തനങ്ങൾക്കായി എൻഡിആര്‍എഫിന്റെ 12 സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഷിംല, കുളു, സോലൻ, ലഹോള്‍, കിന്നൗര്‍, മണ്ടി, ബിലാസ്പൂര്‍, സിൻമൗര്‍ തുടങ്ങിയ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ ഇതുവരെ 20 പേര്‍ക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ടുകൾ. വിവിധ ഇടങ്ങളില്‍ കുടുങ്ങിയ ഡോക്ടര്‍മാര്‍ അടക്കമുള്ള 51 പേര്‍ക്ക് ഇന്നലെയും മടങ്ങാൻ കഴിഞ്ഞിട്ടില്ല. ഏകദേശം 400ൽ അധികം വിനോദസഞ്ചാരികള്‍ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *