ചൈനയിലെ കൊടുംക്രൂരത; ആ നഴ്‌സറി ടീച്ചറുടെ വധശിക്ഷ നടപ്പാക്കി

ചൈനയില്‍നിന്നുള്ള ഒരു വധശിക്ഷയുടെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ ഇടം നേടിയിരിക്കുന്നത്. കുട്ടികള്‍ക്കു സോഡിയം നൈെ്രെടറ്റ് കലര്‍ത്തിയ ഭക്ഷണം നല്‍കി ഒരു കുട്ടിയെ കൊലപ്പെടുത്തിയ നഴ്‌സറി അധ്യാപികയെ വധശിക്ഷയ്ക്കു വിധേയയാക്കി എന്നതാണ് ആ വാര്‍ത്ത. 39കാരിയായ വാങ് യുന്നിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. 2019ലാണു സംഭവങ്ങളുടെ തുടക്കം.

കുട്ടികളെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെ ചൊല്ലി മാര്‍ച്ചില്‍ മറ്റൊരു അധ്യാപികയുമായി വാങ് യുന്‍ വഴക്കിട്ടു. പിന്നാലെ ഇവര്‍ സോഡിയം നൈട്രേറ്റ് വാങ്ങുകയും നഴ്‌സറിയിലെ കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ കലര്‍ത്തുകയുമായിരുന്നു. അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നു ഒരു കുട്ടി മരിച്ചു. 24 കുട്ടികള്‍ക്കു ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *