തിരുവനന്തപുരം ഞാണ്ടൂർകോണത്ത് സംഘർഷം: 3 പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം ഞാണ്ടൂർകോണം അംബേദ്കർ നഗർ കോളനിയിൽ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു. അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 8.30 തോടെയാണ് ആക്രമണമുണ്ടായത്. രാഹുലിന് കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. മൂവരെയും കഴക്കൂട്ടം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേദ്കർ നഗർ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റൻ, കാള രാജേഷ് എന്നിവരാണ് ആക്രണം നടത്തിയതെന്നാണ് കഴക്കൂട്ടം പൊലീസ് പറയുന്നത്.

പുറത്തു നിന്നുള്ളവർ ലഹരി വില്പനക്കായി രാത്രി കാലങ്ങളിൽ ഇവിടെയെത്തുന്നത് സംബന്ധിച്ച് തർക്കമുണ്ടായെന്നും ഇതാണ് സംഘർഷത്തിലേക്കും ആക്രമണത്തിലേക്കുമെത്തിയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കോളനിയിലുള്ളവരും പുറത്ത് നിന്നെത്തുന്നവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മടങ്ങിപ്പോയവർ സംഘടിച്ച് ആയുധങ്ങളുമായി തിരികെയെത്തിയാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *