ബഹ്റൈൻ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്‌സ് അറിയിച്ചു. ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ വാലി അൽ അഹദ് ഫ്ളൈഓവറിന് കീഴിലൂടെ വടക്കൻ ദിശയിൽ ഏതാനം വരികളാണ് ഘട്ടം ഘട്ടമായി അടയ്ക്കുന്നത്. ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണിത്.

താഴെ പറയുന്ന രീതിയിലാണ് ഈ നിയന്ത്രണം നടപ്പിലാക്കുന്നത്:

ജൂലൈ 18 മുതൽ ജൂലൈ 20-ന് രാവിലെ 6 മണിവരെ വാലി അൽ അഹദ് റൌണ്ട്എബൗട്ടിൽ നിന്ന് മനാമ ദിശയിലേക്കുള്ള ഫാസ്റ്റ് ലേൻ, മനാമയിൽ നിന്ന് വരുന്ന വാഹനങ്ങൾക്കുള്ള യു-ടേൺ എന്നിവ അടയ്ക്കുന്നതാണ്. ജൂലൈ 20-ന് രാത്രി 11 മണിമുതൽ ജൂലൈ 23-ന് രാവിലെ 5 മണിവരെ റിഫയിൽ നിന്ന് മനാമയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന വാലി അൽ അഹദ് ഹൈവേയിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലേക്കുള്ള സ്ലോ ലേൻ, സ്ലിപ് ലേൻ എന്നിവ താത്കാലികമായി അടയ്ക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *