വീനസ് ഗ്രൂപ്പ് ഇനി ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക്; ആദ്യ രണ്ട് ചിത്രങ്ങൾ തമിഴിൽ

ബിഗ്ബോസ് ഫെയിം സൂര്യ ജെ മേനോൻ തിരക്കഥയെഴുതി പ്രധാന കഥാപാത്രമാവുന്ന ‘നറുമുഗൈ’ ആണ് ആദ്യ ചിത്രം പ്രമുഖ വ്യവസായ ഗ്രൂപ്പായ വീനസ് ഗ്രൂപ്പ് ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് കടക്കുന്നു. ആദ്യ രണ്ട് ചിത്രങ്ങളും തമിഴിൽ ആണ് നിർമ്മിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ആദ്യ ചിത്രം ‘നറുമുഗൈ’ യുടെ ടൈറ്റിൽ ലോഞ്ചും രണ്ടാമത്തെ ചിത്രത്തിൻ്റെ പൂജയും കൊച്ചിയിൽ നടന്നു. ബിഗ്ബോസ് ഫെയിം സൂര്യ ജെ മേനോൻ തിരക്കഥയെഴുതി പ്രധാന കഥാപാത്രമാവുന്ന ‘നറുമുഗൈ’ സംവിധാനം ചെയ്യുന്നത് ജെസ്പാൽ ഷൺമുഖനാണ്. വീനസ് ഗ്രൂപ്പിൻ്റെ ബാനറിൽ ബ്രൂണോ ഹാരിസൺ ആണ് ചിത്രം നിർമ്മിക്കുന്നത്. ഫാബ്സ് (യു.എ.ഇ) ആണ് സഹനിർമ്മാതാക്കൾ. ടി.എസ്.ജെ ഫിലിം കമ്പനിയും നിർമ്മാണ പങ്കാളിത്തത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ പ്രൊജക്ട് ഡിസൈനർ ജിനു വി നാഥ് ആണ്. തീർത്തും റൊമാൻ്റിക് ഫാമിലി എന്റർടെയിൻമൻ്റ് സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ സംഭാഷണം ഒരുക്കിയത് അരുൾ കുമാറാണ്. ‘നറുമുഗൈ’ ഒക്ടോബർ ആദ്യ വാരത്തിൽ തീയേറ്റർ റിലീസിനെത്തുമെന്ന് സംവിധായകൻ അറിയിച്ചു.

പ്രശസ്ത നർത്തകി ഷാരോൺ ലൈസൻ ആണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ. ഡി.ഒ.പി: ഷെട്ടി മാണി, എഡിറ്റിംങ്: ഡ്രീമി ഡിജിറ്റൽ, സംഗീതം: മുത്തു, പ്രൊഡക്ഷൻ കൺട്രോളർ: ശങ്കർ, ആർട്ട്: അരവിന്ദ്, അരുൺ, മേക്കപ്പ്: പ്രണവ് വാസൻ, കോസ്റ്റ്യൂം ഡിസൈനർ: ഗൗരി ഗോപിനാഥ്, ആക്ഷൻ: ജെറോഷ് മാസ്റ്റർ, അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ഓയൂർ, അസോസിയേറ്റ് ക്യാമറമാൻ: വിഷ്ണു പെരുന്നാട്, സ്റ്റിൽസ്: മഹേശ്വർ, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, ട്രെൻഡി ടൊള്ളി, ടൈറ്റിൽ: സഹീർ റഹ്മാൻ, ഡിസൈൻസ്: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

Leave a Reply

Your email address will not be published. Required fields are marked *