എന്താണ് ഈ മെക്‌സിക്കന്‍ മാര്‍ഗരിറ്റ..?

ഒരു നൂറ്റാണ്ടിലേറെയായി അമേരിക്കന്‍ സംസ്‌കാരത്തിന്റെ സുപ്രധാന ഭാഗമാണ് കോക്‌ടെയിലുകള്‍. ചില കോക്‌ടെയിലുകള്‍ക്ക് 1800കളോളം പഴക്കമുണ്ട്. ഈ ക്ലാസിക് പാനീയങ്ങള്‍ കാലത്തിന്റെ പരീക്ഷണമായി നിലകൊള്ളുകയും നിരവധി തലമുറകള്‍ ആസ്വദിക്കുകയും ചെയ്തുവരുന്നു.

ഈ ഐക്കണിക് പാനീയങ്ങളുടെ ഉത്ഭവവും പരിണാമവും പരിശോധിച്ചാല്‍ ഓരോന്നിനെയും വളരെ സവിശേഷമാക്കുന്ന തനതായ ചേരുവകളും തയാറാക്കുന്ന രീതികളും വ്യത്യസ്തമാണെന്നു മനസിലാക്കാം. നിങ്ങള്‍ പരിചയസമ്പന്നനായ ഒരു കോക്‌ടെയില്‍ ആസ്വാദകനായാലും പുതുതായി കോക്‌ടെയില്‍ ലോകത്തേക്കു പ്രവേശിച്ച ആളായാലും കോക്‌ടെയിലുകളുടെ ചരിത്രം മനസിലാക്കേണ്ടതുതന്നെ.

കോക്‌ടെയിലുകളുടെ പട്ടികയില്‍ ഏറ്റവും പഴക്കമുള്ളതു മുതല്‍ ന്യൂജെന്‍ വരെ കണ്ടെത്താനാകും. എന്നാല്‍ വ്യത്യസ്തമായ മാര്‍ഗരിറ്റ കോക്‌ടെയിലിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ അല്ലെങ്കില്‍, കഴിച്ചിട്ടുണ്ടോ..?

മാര്‍ഗരിറ്റ

അവതരിപ്പിച്ച വര്‍ഷം: 1942

പരിചയപ്പെടുത്തിയത്: ഫ്രാന്‍സിസ്‌കോ മൊറേല്‍സ്

ഉത്ഭവ രാജ്യം: മെക്‌സിക്കോ

അടിസ്ഥാന സ്പിരിറ്റ്: ടെക്വില

മുകളില്‍ പറഞ്ഞതാണ് മാര്‍ഗരിറ്റ കോക്‌ടെയിലിന്റെ ലഘുവിവരണം. ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 1940കളുടെ അവസാനത്തില്‍ ബാര്‍ട്ടെന്‍ഡര്‍ ഫ്രാന്‍സിസ്‌കോ പാഞ്ചോ മൊറേല്‍സാണ് മാര്‍ഗരിറ്റ സൃഷ്ടിച്ചത് എന്നതാണ് ഒരു കഥ. മൊറേല്‍സ് മെക്‌സിക്കോയിലെ ജുവാരസിലെ ഒരു ബാറിലെ ജീവനക്കാരനായിരുന്നു. ലോകപ്രശസ്ത മദ്യമായ ടെക്വില അടിസ്ഥാനമാക്കി കോയിന്‍ട്രിയോ (നിറമില്ലാത്ത ഓറഞ്ച് ഫ്‌ളേവറിലുള്ള മദ്യം), നാരങ്ങാനീര് എന്നിവ ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് മാര്‍ഗരിറ്റ സൃഷ്ടിച്ചത്.

ഇന്ന്, മാര്‍ഗരിറ്റ ലോകമെമ്പാടുമുള്ള ബാറുകളില്‍ പ്രിയപ്പെട്ട കോക്‌ടെയിലാണ്. കൂടാതെ ഒരു ക്ലാസിക് കോക്‌ടെയില്‍ ആയി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മാര്‍ഗരിറ്റയുടെ യഥാര്‍ഥ സൃഷ്ടാവ് മൊറേല്‍സ് ആണെങ്കിലും അല്ലെങ്കിലും കോക്‌ടെയിലിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് സ്വര്‍ണലിപികളാല്‍ രേഖപ്പടുത്തിയിരിക്കുന്നു.

നിങ്ങള്‍ക്കറിയാമോ?

മാര്‍ഗരിറ്റ മെക്‌സിക്കന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. സിന്‍കോ ഡി മായോ പോലുള്ള ആഘോഷവേളകളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മാര്‍ഗരിറ്റ.

Leave a Reply

Your email address will not be published. Required fields are marked *