അതിശയം..! ലൂസിയാനയുടെ തീരത്ത് ‘പിങ്ക് ഡോള്‍ഫിന്‍’

ന്യൂ ഓര്‍ലിയന്‍സ് (യുഎസ്): ലൂസിയാനയുടെ തീരത്ത് ‘പിങ്ക് ഡോള്‍ഫിന്‍’, കണ്ടവര്‍ അതിശയിച്ചു! ആരും വിശ്വസിച്ചില്ല. പക്ഷേ, സ്വന്തം കണ്ണാല്‍ കണ്ടതിനെ എങ്ങനെ അവിശ്വസിക്കും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് പിങ്ക് ഡോള്‍ഫിന്‍. 20 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള മത്സ്യത്തൊഴിലാളിയായ തുര്‍മാന്‍ ഗസ്റ്റിന്‍ ആണ് പിങ്ക് ഡോള്‍ഫിനെ കണ്ട്. ഒന്നല്ല, രണ്ട് പിങ്ക് ഡോള്‍ഫിനുകളാണ് ഗസ്റ്റിന്റെ കണ്‍മുന്നിലൂടെ നീന്തിത്തുടിച്ചുപോയത്. ജൂലൈ 12ന് മെക്‌സിക്കോ ഉള്‍ക്കടലിലായിരുന്നു സംഭവം. അസാധാരണ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഗസ്റ്റിന്‍ പകര്‍ത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ ലോകമെങ്ങും തരംഗമായി മാറിയിരിക്കുകയാണ്.

ഈ പ്രദേശതത്ത് ഡോള്‍ഫിനുകള്‍ സാധാരണ കാഴ്ചയാണെങ്കിലും പിങ്ക് ഡോള്‍ഫിന്‍ ഇതുവരെ കണ്ടതായി ആരും പറഞ്ഞുകേട്ടിട്ടില്ല. മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ഗസ്റ്റിന്‍ അസാധാരമായി എന്തോ സംഭവിക്കുന്നതു സൂഷ്മായി ശ്രദ്ധിച്ചപ്പോഴാണ് ജലത്തില്‍ നീന്തിത്തുടിക്കുന്നത് പിങ്ക് നിറത്തിലുള്ള ഡോള്‍ഫിനാണെന്നു തിരിച്ചറിഞ്ഞത്.

പിങ്ക് ഡോള്‍ഫിനുകളിലൊന്നിന്റെ ഹ്രസ്വദൃശ്യങ്ങള്‍ മാത്രമാണ് ഗസ്റ്റിനു പകര്‍ത്തനായത്. ഈ പ്രദേശത്ത് താന്‍ പതിവായി മത്സ്യബന്ധനം നടത്തിയിട്ടുണ്ടെങ്കിലും, അത്തരമൊരു സംഭവം അസാധാരണമായ ഭാഗ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രദേശത്തു ദീര്‍ഘകാലമായി താമസിക്കുന്നവര്‍ പോലും ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലത്രെ!

ബഌ വേള്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അഭിപ്രായത്തില്‍ പിങ്ക് അല്ലെങ്കില്‍ വെള്ളനിറത്തിലുള്ള ഡോള്‍ഫിനുകള്‍ വളരെ അപൂര്‍വമാണ്. ആല്‍ബിനിസം എന്ന അവസ്ഥയാണ് വര്‍ണവ്യത്യാസത്തിനു കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *