കുവൈത്തില്‍ ഈ മാസത്തോടെ വേനല്‍ ചൂടിന്റെ തീവ്രത കുറയും

കുവൈത്തില്‍ ഈ മാസത്തോടെ വേനല്‍ ചൂടിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ഓഗസ്റ്റ് 24 വ്യാഴാഴ്ചയോടെ സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ കനത്ത ചൂടിന് ആശ്വാസമാകുമെന്ന് അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസ് അംഗം ബദർ അൽ-അമിറ പറഞ്ഞു.

സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുകയും, കാറ്റിന്‍റെ ദിശ വടക്ക് പടിഞ്ഞാറാണെങ്കില്‍ മഴ ദുർബലമായിരിക്കും. എന്നാല്‍ കാറ്റ് തെക്കോട്ടാണ് വീശുന്നതെങ്കില്‍ കനത്ത മഴ ലഭിക്കുമെന്ന് അൽ-അമിറ പറഞ്ഞു.

വേനലിൻറെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്, ശൈത്യകാലം മുഴുവനും തെളിഞ്ഞു കാണുന്ന താരകമാണ് ‘സുഹൈല്‍’. സുഹൈൽ നക്ഷത്രം തെളിയുന്നത് പരമ്പരാഗതമായി കുവൈത്തില്‍ അന്തരീക്ഷ താപനില കുറഞ്ഞു തുടങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയായാണ് സുഹൈൽ നക്ഷത്രം സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *